ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുങ്ങിയ ജയറാമിനെ രക്ഷിച്ചത് മകന്‍ കാളിദാസന്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ മൈക്കിന് മുന്നിലാണ് ജയറാം കുടുങ്ങിപ്പോയത്. ഒടുവില്‍ മകന്‍ കാളിദാസ് ആണ് ജയറാമിന്‍റെ രക്ഷയ്ക്ക് എത്തിയത്. ജെല്ലിക്കെട്ട് വിവാദം തമിഴ്നാട്ടില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംഭവം. സ്‌പെയിനില്‍ വച്ച് കാളയെ കൊല്ലുന്നത് കണ്ടിട്ടുണ്ടെന്ന പ്രസ്താവനയെക്കുറിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടര്‍ ജയറാമിനോട് പ്രതികരണം ആരാഞ്ഞിരുന്നു.

അതിനുള്ള മറുപടി ജയറാം തമിഴില്‍ പറഞ്ഞു തുടങ്ങി. എന്നാല്‍ ഇംഗ്ലീഷില്‍ മറുപടി പറയാന്‍ റിപ്പോര്‍ട്ടര്‍ നിര്‍ബന്ധിച്ചതോടെ താരം പ്രതിസന്ധിയിലായി. തന്നേക്കാള്‍ നന്നായി മകന്‍ സംസാരിക്കുമെന്ന് പറഞ്ഞ് ജയറാം കാളിദാസിനെ വിളിച്ചു. തുടര്‍ന്ന് ജയറാം മലയാളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കാളിദാസ് ഇംഗ്ലീഷില്‍ എ.എന്‍.ഐ റിപ്പോര്‍ട്ടറോട് പറഞ്ഞു.