പ്രേക്ഷകരോട് നന്ദി അറിയിച്ച് ജയറാം

വിഷു ദിനത്തില്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്‍റെ വിജയത്തിന് നന്ദി അറിയിച്ച് നടന്‍ ജയറാം. ഒരുപാട് പാരജയ ചിത്രങ്ങള്‍ക്ക് ശേഷം പഞ്ചവര്‍ണ്ണ തത്ത വിജയിപ്പിച്ചതിന് നന്ദി അറിയിക്കുകയായിരുന്നു ജയറാം. ചിത്രത്തിന്‍റെ സംവിധായകന്‍ മണിയന്‍പിള്ള രാജദുവിനും സംവിധായകന്‍ രമേശ് പിഷാരടിയ്ക്കും ജയറാം ഫേസ്ബുക്ക് വീഡിയോയിലൂടെ നന്ദി അറിയിച്ചു. 

രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍, കുഞ്ചൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൻ മേക്കോവറിലാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. രാഷ്‍ട്രീയക്കാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ നായികയായി അനുശ്രീയും വേഷമിടുന്നു.