ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി. ജാമ്യപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാമും എത്തിയത്. ദിലീപിന് ഓണക്കോടി സമ്മാനിച്ചതായി ജയറാം പറഞ്ഞു.

ഉത്രാടദിനമായ ഇന്നലെ ദിലീപിനെ കാണാന്‍സിനിമ രംഗത്തെ പ്രമുഖര്‍ ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍ സന്ദര്‍ശനത്തിനു ശേഷം ആരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 

നേരത്തെ ഭാര്യ കാവ്യ മാധവനും, മകള്‍ മീനാക്ഷിയും കാവ്യയുടെ പിതാവ് മാധവനൊപ്പം ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതേദിവസം തന്നെ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു.