ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‍റെ പേരിലാകും ജയസൂര്യ പുരസ്കാരം സ്വന്തമാക്കുകയെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്ക് പരാമര്‍ശം എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം താരങ്ങളും അണിയറപ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും ഒരുപോലെ കാത്തിരിക്കുന്നതാണ്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള പോരാട്ടം കനക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടയിലാണ് ഇക്കുറി യുവതാരം ജയസൂര്യയാകും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‍റെ പേരിലാകും ജയസൂര്യ പുരസ്കാരം സ്വന്തമാക്കുകയെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്ക് പരാമര്‍ശം എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

വിനയന്‍റെ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…