ഷൂട്ടിംഗ് സെറ്റിലേക്ക് ജാന്‍വി മടങ്ങിയെത്തി

മുംബൈ: അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് മുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ജാന്‍വി മടങ്ങിയെത്തി. വ്യാഴാഴ്ചയാണ് ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വേഷം ധരിച്ച ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നത്. ആദ്യ ചിത്രം ധഡകിലെ കഥാപാത്രത്തിന്റെ വേഷമായിരുന്നു അത്. 

View post on Instagram

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറല്‍ ഭയാനിയാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ശ്രീദേവിയുടെ ഇംഗ്ലിഷ് വിംഗ്ലിഷ് ചിത്രത്തിലെ ലുക്ക് ആണ് ജാന്‍വിയ്‌ക്കെന്നാണ് ആരാധകര്‍ പറയുന്നത്. 

View post on Instagram

ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ചിത്രമാണ് ധഡക്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും. ഫെബ്രുവരി 24നാണ് ദുബായില്‍വച്ച് ശ്രീദേവി മരിച്ചത്. നിയമ നടപടിയ്‌ക്കൊടുവില്‍ 28ന് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തി. തുടര്‍ന്ന് മുംബൈയില്‍വച്ച് തന്നെ ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

View post on Instagram