തെന്നിന്ത്യയുടെ ഭാഗ്യ നായിക നിക്കി ഗല്‍റാണി തമിഴകത്ത് സജീവമാകുകയാണ്. വിക്രം പ്രഭുവിന്റെ നായികയാകുന്നതിനു പുറമേ ജീവയുടെ ചിത്രത്തിലും നിക്കി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. കീ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കലീഷ് ആണ് കീ സംവിധാനം ചെയ്യുന്നത്. ആര്‍ജെ ബാലാജിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‍ന്‍മെന്റ് ആയിരിക്കും.