ടീസര്‍ ജോണ്‍ എബ്രഹാമിന്‍റെ 41ാമത് ചരമ വാര്‍ഷിക ദിനത്തില്‍
ജോണിന് പകരം ജോണ് മാത്രം.. മരണപ്പെട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളികളുടെ പ്രിയ കലാകാരന്റെ സുഹൃത്തുക്കള്ക്കും സഹപ്രവര്ത്തകര്ക്കും മറിച്ചൊരഭിപ്രായമില്ല. ജോണ് എബ്രഹാമിന്റെ ജീവിതം ആധാരമാക്കി പ്രമുഖ നിരൂപകനും മാധ്യമപ്രവര്ത്തകനുമായ പ്രേംചന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര് പുറത്തെത്തി. ജോണ് എബ്രഹാമിന്റെ 41ാമത് ചരമവാര്ഷിക ദിനത്തിലാണ് ടീസര് പുറത്തുവിട്ടിരിക്കുന്നത്. റസൂല് പൂക്കുട്ടിയാണ് ടീസര് റിലീസ് ചെയ്തത്.
ദീദി ദാമോദരന് രചന നിര്വ്വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഞ്ച് പേര് ചേര്ന്നാണ് നിര്വ്വഹിക്കുന്നത്. രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല് ആര്കോട്ട് എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിര്മ്മാണം മുക്ത.

