കസബ സിനിമ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ പരോക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ്. ഫേസ് ബുക്ക് പോസ്റ്റിലാണ് ജൂഡ് പാര്‍വ്വതിയെ അപഹസിക്കുന്നത്.

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റിയ ശേഷം മുതലാളി പറയുന്നത് പോലൊക്കെ ചെയ്യുന്നു എന്നു പറഞ്ഞാണ് ജൂഡിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറിയപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുകയാണെന്നും ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നുവെന്നുമാണ് ജൂഡിന്‍റെ പരിഹാസം.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. പോസ്റ്റിനെ രൂക്ഷവിമര്‍നവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ.