തെന്നിന്ത്യന്‍ താരം റായി ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2വിന്‍റെ ടൈറ്റില്‍ ഗാനം ഇറങ്ങി. നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിലാണു റായ് ലക്ഷ്മി അതീവ ഗ്ലാമറസായി പ്രത്യേക്ഷപെടുന്നത്. ഓ ജൂലി എന്ന ടൈറ്റില്‍ ഗാനത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെയാണു റായി ലക്ഷ്മിയുടെ ഞെട്ടിപ്പിക്കുന്ന ഗ്ലാമര്‍ വേഷം ആരാധകര്‍ കണ്ടത്. 

ദീപക് ശിവദാസണിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. 2004 ഇറങ്ങിയ ജൂലിയില്‍ നേഹ ദൂപിയ അതീവ ഗ്ലാമറസയായിരുന്നു എത്തിയത്. രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ഇല്ല എന്നു താരം തന്നെ വ്യക്തമാക്കുകയായിരുന്നു. അങ്ങനെയാണ് റായി ലക്ഷ്മി ജൂലിയില്‍ നായികയാകുന്നത്. ചിത്രം ഓക്‌ടോബര്‍ 6ന് തീയേറ്ററുകളില്‍ എത്തും.