ഹോളിവുഡിലെ സൂപ്പര്‍ ഹീറോകള്‍ ഒന്നിക്കുന്ന ജസ്റ്റിസ് ലീഗിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടർ വുമൻ, അക്വാമൻ, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍. ഹെന്‍റി കാവില്‍ സൂപ്പര്‍മാനാകും. ബെന്‍ അഫ്ലെക് ബാറ്റ്മാനായി എത്തും.

സാക്ക് സ്‌നിഗറാണ് ചിത്രം സംവിധാനം ചെയ്യുക. വാർണർ ബ്രോസിന്റെ ബാനറിലാണ് സിനിമ ഒരുക്കുന്നത്. 2ഡി, 3ഡിഐമാക്‌സ് 3ഡി എന്നിവയിൽ നവംബർ 18ന് സിനിമ പ്രദര്‍ശനത്തിനെത്തും.