നയന്‍താരയെ പ്രശംസിച്ച് ജ്യോതിക. മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ നയന്‍താര കാണിക്കുന്ന ശ്രദ്ധ പ്രശംസനിയമാണെന്ന് ജ്യോതിക പറഞ്ഞു.

ചില നായികമാര്‍ പണം മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കുന്നവരുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തില്‍ എനിക്കും അത്തരം സിനിമകള്‍ ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ നയന്‍താര ഭാഗ്യവതിയാണ്. കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ ആണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്. 36 വയധിനും ശേഷം കുറേ കാലം കാത്തിരുന്നതിനു ശേഷം എനിക്ക് കിട്ടിയ സിനിമയാണ് മഗളിര്‍ മട്ടും- ജ്യോതിക പറയുന്നു.

ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായ മഗളിര്‍ മട്ടും സെപ്‍തംബര്‍ 15നാണ് സിനിമ റിലീസ് ചെയ്യുക.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യയാണ് മഗളിര്‍ മട്ടുമിന്റെ റിലീസ് തീയതി അറിയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ബ്രമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി, ഭാനുപ്രിയ, നാസ്സര്‍, മയില്‍സാമി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.