ആദ്യകാല മലയാള പ്രൊഫഷണല്‍ നാടക വേദിയിലെ നായിക കെ എൻ ലക്ഷ്മിയുടെ ജീവിത കഥ ആദ്യമായി അരങ്ങിലെത്തി. കോഴിക്കോട് സങ്കീർത്തനയാണ് നാടകം വേദിയിലെത്തിച്ചത്. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.
മലയാള നാടകം പ്രൊഫഷണലായി തുടങ്ങിയ കാലത്തു തന്നെ ഒരു ദുരന്ത നായികയേയും നാടക രംഗത്തിനു കിട്ടി. നാടക നടി പള്ളുരുത്തി ലക്ഷ്മി .പക്ഷേ വേദികളിൽ ആടി പാടി അഭിനയിച്ചപ്പോൾ നാടക ലോകം ആ പേരൊന്നും മിനുക്കി. കെ എൻ ലക്ഷ്മി അഥവാ കുയിൽ നാദം ലക്ഷ്മി.
മലയാളത്തിലെ നാടക ചരിത്രത്താളിലൊന്നും ഇടം ലഭിക്കാതെ പോയ ആ കലാകാരിയുടെ ജീവിതമാണ് 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലിയെന്ന നാടകം.
മലയാളത്തിലെ ആദ്യ ശബ്‍ദ ചിത്രമായ ബാലനിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. 1930 കളിൽ നാടക വേദികളിൽ സജീവമായ ലക്ഷ്മി സ്വാമി ബ്രഹ്മവതന്റെ രാമായണം അനിരുദ്ധൻ, ശാകുന്തളം തുടങ്ങിയ നാടകങ്ങളിലൂടയാണ് ശ്രദ്ധേയമായി തിരുവന്തപുരത്തുകാരി മീനാക്ഷിയാണ് ലക്ഷ്മിയുടെ വേഷമിടുന്നത്.
നാടക ചരിത്രത്തിൽ അർഹമായ പരിഗണന ലഭിക്കാതെ പോയ കലാകാരിയുടെ ജീവിതകഥ കോഴിക്കോട് ടൗൺഹാളിലാണ് അവതരിപ്പിച്ചത്. നാടക കൃത്ത് ഹേമന്ത് കുമാറാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലെ എഴുപത് വേദികളിൽ നാടകം അവതരിപ്പിക്കും.
