ആരാധകര്‍ക്ക് ഒപ്പം പ്രേക്ഷകരെയും പിടിച്ചിരുത്തും കാലാ രജനിയുടെ അഭിനയത്തിനും കയ്യടി
ദുബായ്: സൂപ്പര്സ്റ്റാര് രജനീകാന്ത് ചിത്രം കാലാ ഇന്ത്യയില് പ്രദര്ശനത്തിനെത്താന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ ചിത്രത്തിന്റെ ആദ്യ റിവ്യൂ എത്തി. ആരാധകര്ക്ക് സന്തോഷം പകരുന്ന വാക്കുകളാണ് യുഎഇ സെന്സര് ബോര്ഡ് അംഗവും ദക്ഷിണേഷ്യന് ചലച്ചിത്ര നിരൂപകനുമായ ഉമര് സന്ധു കുറിച്ചിടുന്നത്. കബാലിക്ക് ശേഷം പാ. രഞ്ജിത്തും രജനീകാന്തും ഒന്നിച്ചപ്പോള് രസകരമല്ലാത്ത ഒരു നിമിഷം പോലും കാലായില് ഇല്ലെന്ന് ഉമര് ഉറപ്പ് നല്കുന്നു.
