രജനീകാന്തിന്റെ മെഗാഹിറ്റ് സിനിമ കബാലിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, കബാലിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നിര്‍മ്മാതാവ് കലൈപുലി എസ് താണു തമിഴ്നാട് ഫിലിം ചേംബറില്‍ കബാലി സെക്കന്‍ഡ് എന്ന പേര് രജിസ്റ്റര്‍ ചെയ്‍തു.

അതേസമയം, ഇപ്പോഴും കബാലിയുടെ രണ്ടാം ഭാഗത്തിന് രജനീകാന്ത് സമ്മതം അറിയിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാ രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്‍തത്. രാധികാ ആംപ്തെയും ധന്‍സികയുമായിരുന്നു നായികമാര്‍.