കോഴിക്കോട്: മലയാളത്തിലെ പ്രമുഖ നടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് കൈതപ്രം ദാമോധരന്‍. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംബഴത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.

നമുക്ക് പ്രിയപ്പെട്ട പലരും ഈ അക്രമത്തിന് പിന്നിലുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവര്‍ ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. എത്ര വലിയവരായാലും അവരെ പിടിച്ച് കെട്ടണമെന്നും കൈതപ്രം പറഞ്ഞു.