ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നായികയാണു കാജള്‍ അഗര്‍വാള്‍. എന്നാല്‍ താരത്തിനു സ്ത്രീപക്ഷ സിനിമകളോടു താല്‍പ്പര്യം ഇല്ല എന്നു പറയുന്നു. പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേയ്ക്കു നായികയായി കാജലിനെ വിളിച്ചിരുന്നു. ഉയര്‍ന്ന പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നിട്ടും അതിശക്തമായ ആ സ്ത്രീ കഥാപാത്രത്തെ കാജല്‍ നിഷേധിച്ചു എന്നു പറയുന്നു. 

നായകനു നിഴലായി നില്‍ക്കുന്ന നായികമാര്‍ സ്ത്രീപക്ഷ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ വിട്ടുകളയുന്ന പതിവില്ല. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തയാകുകയാണു കാജല്‍. ബോളിവുഡില്‍ നിന്നു മികച്ച കഥാപാത്രം ലഭിച്ചിട്ടും കാജല്‍ നിരസിച്ചിരുന്നു. ഇപ്പോള്‍ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേയ്ക്കിലാണു കാജല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.