ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കേള്‍ക്കാന്‍ ഇമ്പമുള്ള 'മേടക്കാറ്റ് വീശി' എന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശീജിത്ത് അച്യൂതന്‍ നായരുടേതാണ് വരികള്‍ക്ക് അതുല്‍ ആനന്ദാണ് സംഗീതം നല്‍കിയത്. ഗായത്രി സുരേഷ്, ആന്‍സന്‍, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റിയനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ ലേബല്‍ മ്യൂസിക് ആയ 24* 7 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.