കേരളത്തിലെ വിവിധ കലാലയങ്ങളിലായി എബ്രിഡ് ഷൈന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പൂമരത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തൃശ്ശൂർ കേരളവർമയിൽ എത്തിയ പൂമരത്തിലെ നായകൻ കാളിദാസ് വലിയ ആഹ്ലാദത്തിലായിരുന്നു. സിനിമയ്ക്ക് മുൻപ് പാട്ട് ഹിറ്റായെങ്കിലും അതൊന്നുമല്ല കാളിദാസിന്‍റെ ആഹ്ലാദത്തിന് കാരണം. അമ്മ പാര്‍വ്വതി അഭിനയിച്ച അതേ ക്യാമ്പസില്‍ എത്താനായതിന്റെ സന്തോഷത്തിലായിരുന്നു കാളിദാസ്.

തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് വേണ്ടി തൃശ്ശൂർ കേരളവർമ കോളജിൽ പാർവ്വതി എത്തിയത് 29 വർഷങ്ങൾക്ക് മുൻപാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരത്തിന്‍റെ ഷൂട്ടിംഗിനു വേണ്ടി കേരള വർമയിൽ എത്തിയ കാളിദാസ് അമ്മയുടെ തൂവാനത്തുന്പികളെ കുറിച്ച പറഞ്ഞത് ഏറെ സന്തോഷത്തോടെ.

സംസ്ഥാനത്തെ വിവധ കോളജുകളിൽ പൂമരത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

കേരളവർമയിൽ രണ്ട് ദിവസമാണ് പൂമരം ടീം ഉണ്ടാകുക.