കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള സിനിമയാണ് പൂമരം. ഇത് പ്രേക്ഷകര്‍ ഏറെ ആഹ്ളാദത്തോടെയാണ് ഏറ്റെടുത്തത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വൈറലായിരുന്നു. പ്രായഭേദമന്യേയുള്ളവരുടെ ചുണ്ടില്‍ ഈ ഗാനം നിറഞ്ഞു നിന്നു.
സൂപ്പര്‍ഹിറ്റായ ഈ ഗാനത്തിന്‍റെ പലവേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു. ക്രിസ്തുമസ് കരോളില്‍ പോലും ഈ ഗാനം സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ചിത്രം ഇറങ്ങുന്നതിന് മുന്‍പു തന്നെ അനിശ്ചിതത്വം തുടങ്ങിയിരുന്നു. പിന്നീട് അത് ട്രോളുകളിലേക്ക് നീങ്ങുകയും ചെയ്തു.
ചിത്രത്തിന്‍റെ റിലീസ് വൈകുന്നവേളയില്‍ ഗാനത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് ജയറാം ചിത്രം പങ്കുവച്ചു. ചിത്രം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചതോടെ ട്രോള്‍ മഴയാണ്. പുമരം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും എന്ന വാര്‍ത്തയോട് ഏത് ക്രിസ്മസ് എന്നും എല്ലാ വര്‍ഷവും ക്രിസ്മസ് ഉണ്ടല്ലോ ഇങ്ങനെയുള്ള ട്രോളുകളാണ് വരുന്നത്.

