തന്‍റെ നിലപാടുകള്‍ മലയാള സിനിമയിലെ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ ബാധിച്ചേക്കാം എങ്കിലും സംസാരിക്കാതിരിക്കാനാവില്ല
കൊച്ചി: കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തു 'അമ്മ'യുടെ മുന് തീരുമാനത്തെ വിമര്ശിച്ച് കമല്ഹാസന്. ഈ വിഷയത്തിലുള്ള തന്റെ നിലപാടുകള് മലയാള സിനിമയിലെ സുഹൃത്തുക്കളുമായുള്ള തന്റെ ബന്ധത്തെ ബാധിച്ചേക്കാം. എന്നാലും തനിക്ക് സംസാരിക്കാതിരിക്കാന് കഴിയില്ല. ലിംഗസമത്വം ഉള്ക്കൊള്ളുന്ന നിലപാടുകള് എന്തുകൊണ്ടാണ് നടന്മാര് എടുക്കാത്തതെന്നം കമല് . ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില് സംസാരിക്കകയായിരുന്നു കമല്ഹാസന്.
മോഹന്ലാല് എന്റെ വളരെ അടുത്ത സുഹൃത്തും അയല്ക്കാരനുമാണ്. ചിലപ്പോള് എന്റെ ആശയങ്ങളോട് അദ്ദേഹത്തിന് യോജിക്കാന് കഴിഞ്ഞെന്ന് വരില്ല. എന്നാല് സുഹൃത്തായതിന്റെ അര്ത്ഥം ഞാന് മോഹന് ലാലിനെക്കുറിച്ച് നല്ലത് പറയണമെന്നല്ല. നാളെ എന്റെ രാഷ്ട്രീയ നിലപാടുകളോട് ലാലിന് യോജിക്കാന് കഴിയില്ലെങ്കില് അതേക്കുറിച്ച് അദ്ദേഹം തുറന്നുപറയും. എന്നാല് ഞാനത് അദ്ദേഹത്തിന് എതിരെ ഉപയോഗിക്കില്ലെന്നും കമല്ഹാസന് പറഞ്ഞു.
