മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് ഉലക നായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസനും മോഹന്‍ലാലും അടുത്തറിയുന്ന സുഹൃത്തുക്കളാണ്. മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന കമലിന്‍റെ പ്രസ്താവന ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
എന്നാല്‍ കമല്‍ മോഹന്‍ലാലിനെ അനുകൂലിച്ച് തന്നെയാണ് പറഞ്ഞതെന്ന് പിന്നീടാണ് ആരാധകര്‍ക്ക് പിടികിട്ടിയത്. സംഭവം ഇതാണ് മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണെനന്നാണ് കമല്‍ ഉദ്ദേശിച്ചത്. കമല്‍ഹാസന്‍ പറഞ്ഞു. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്‍റെ ഓര്‍മക്കുറിപ്പുകളായ ഗുരുമുഖങ്ങള്‍ക്ക് എഴുതിയ അവതാരികയിലാണ് കമല്‍ഹാസന്‍ ലാലിനെക്കുറിച്ച് പറയുന്നത്..വിരലുകളില്‍ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നത്.
ഇത്രമാത്രം സ്വഭാവികത മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ കിരീടവും, വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കിയെന്നും കമല്‍ ഹാസന്‍ പറയുന്നു.
മമ്മൂട്ടിയെ കുറിച്ചും കമല്‍ഹാസന്‍ പറഞ്ഞു. സിനിമ മാത്രം സ്വപ്‌ന കണ്ട് സഞ്ചരിക്കുന്ന ആളാണ് മമ്മൂട്ടി, അതിനുള്ള തെളിവാണ് മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ എന്നും കമല്‍ വ്യക്തമാക്കി.
