ചെന്നൈ: അക്രമത്തിനിരയായ നടിയ്‌ക്ക് പൂര്‍ണപിന്തുണയെന്ന് നടന്‍ കമല്‍ഹാസന്‍. നടിയെന്ന നിലയിലല്ല, സ്‌ത്രീയെന്ന നിലയിലാണ് അവരെ പിന്തുണയ്‌ക്കുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തില്‍ നടിയ്‌ക്ക് നിയമ സംവിധാനത്തിന്റെ പിന്തുണ ലഭിക്കുമ്പോള്‍ ഇവിടെ തനിയ്‌ക്ക് നീതിയില്ലെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്. എല്ലാവരും സുരക്ഷിതരായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്‌ത്രീകളെ സംരക്ഷിയ്‌ക്കണമെന്നേ കരുതൂ. നടിയെന്ന നിലയിലല്ല താന്‍ പിന്തുണയ്‌ക്കുന്നത്. എന്തിനാണ് പേര് മറച്ചുവെയ്‌ക്കുന്നത്? അവരെ നിങ്ങള്‍ക്ക് ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാകാം. അവര്‍ക്ക് കേരളത്തില്‍ നീതിന്യായ സംവിധാനത്തിന്റെ പിന്തുണ കിട്ടുമ്പോള്‍ തനിക്ക് ഇവിടെ നീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.