മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ പരിഹസിച്ച് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് കമല്‍ ആര്‍ ഖാന്‍. ഏറ്റവും ഒടുവില്‍ അജിത്തിനെ പരിഹസിച്ചാണ് കമല്‍ ആര്‍ ഖാന്‍ രംഗത്ത് എത്തിയത്. ഇതിന് അജിത്തിന്റെ ആരാധകര്‍ ചുട്ടമറുപടിയും നല്‍കി.
താങ്കളെ പോലുള്ള താരങ്ങളെ എങ്ങനെയാണ് തമിഴ്നാട്ടുകാര്‍ നായകനായി കാണുന്നത്. ബോളിവുഡിലാണെങ്കില്‍ അച്ഛന്‍ റോളിലാണ് താങ്കളെ പോലുള്ളവര്‍ അഭിനയിക്കുക എന്നായിരുന്നു വിവേഗം റിലീസ് ചെയ്തപ്പോള്‍ കമല്‍ ആര്‍ ഖാന്റെ ട്വീറ്റ്. എന്നാല്‍ അജിത്തിന്റെ ആരാധകര്‍ ഉടന്‍തന്നെ ചുട്ടമറുപടിയുമായി രംഗത്ത് എത്തി. വിവേഗത്തിന് വേണ്ടി അജിത്ത് നടത്തിയ കഠിനാദ്ധ്വാനം ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ മറുപടി.
