തിരുവനന്തപുരം: എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവതമല്ല താന്‍ ആമിയില്‍ പറയാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ കമല്‍. എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതമാണ് തന്റെ ആമി എന്നും 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. ആമിയില്‍ വിദ്യാ ബാലനായിരുന്നെങ്കില്‍ ഇന്റിമസി സീനുകള്‍ താന്‍ എടുക്കുമായിരുന്നുവെന്നും കമല്‍ അഭിമുഖത്തില്‍ പറയുന്നു.

അത്തരം സീനുകള്‍ ബുദ്ധിമുട്ടില്ലാതെ അവതരിപ്പിക്കാന്‍ വിദ്യക്കും കഴിയും. മഞ്ജുവിനോടാകുമ്പോള്‍ അത്തരം സീനുകള്‍ ആവശ്യപ്പെടാന്‍ പരിമിതിയുണ്ട്. ചെയ്യാന്‍ അവര്‍ക്കും. പക്ഷെ അത്തരം സീനുകള്‍ ഇല്ലാതെ തന്നെ ആ സാഹചര്യം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ മഞ്ജു കഴിഞ്ഞേ ആളുള്ളു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കണ്ടതാണെന്നും കമല്‍ പറയുന്നു.