ഇതിഹാസ, സ്റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം 'കാമുകി' റിലീസിനൊരുങ്ങുന്നു. അപര്‍ണ ബാലമുരളി, അസ്ക്കര്‍ അലി എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രം ഫസ്റ്റ് മൂവീസിന്‍റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ ആണ് നിര്‍മ്മാണം.

പ്രേമത്തിന് കണ്ണില്ല സ്നേഹിതാ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്‍ ലൈഫ് കോളേജ് സ്റ്റോറിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രണയത്തിനൊപ്പം സംഗീതം, കോമഡി, സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി ചിത്രം പറയുന്നു.

 കാവ്യാ സുരേഷ്, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം റോവിന്‍ ഭാസ്കര്‍. സംഗീതം ആനന്ദ് മധുസൂദന്‍. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.