ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി നടി കങ്കണ റാവത്ത്. വാ തുറന്നാല്‍ തീര്‍ത്ത് കളയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി കങ്കണ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.
വലിയ ആളുകളുടെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു ഭീഷണി. കരിയര്‍ തകര്‍ത്തു കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അത് അടഞ്ഞ അധ്യായമാണെന്നും താനത് ഇപ്പോള്‍ കാര്യമാക്കുന്നില്ലെന്നും കങ്കണ പറഞ്ഞു. പഴയ സംഭവങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലെന്നും കങ്കണ പറഞ്ഞു.
ഒരു വര്‍ഷത്തില്‍ ഏറെയായി ഹൃത്വിക്കുമായി ഉടക്കിലാണ് കങ്കണ. ഇരുവരുടെയും ബന്ധം ഹൃത്വിക്കിന്‍റെ വിവാഹ ബന്ധം തകരുന്നതിലേക്ക് നയിച്ചിരുന്നു. തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ഹൃത്വിക്ക് പുറത്തുവിട്ടതിന് പിന്നാലെ ഇരുവരും തമ്മില്‍ വന്‍ നിയമയുദ്ധം തന്നെയാണ് അരങ്ങേറിയത്
