സിനിമയില്‍ പലവട്ടം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ക്ക് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.

സിനിമയില്‍ പലവട്ടം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ക്ക് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു കനി.

സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രമായിരുന്നു. അങ്ങനെ ഈ മേഖലയിലെത്തിയപ്പോള്‍ നല്ല വേഷങ്ങള്‍ കിട്ടാന്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണം എന്നായിരുന്നു സംവിധായകരില്‍ ചിലരുടെ നിലപാട്. അപ്പോള്‍ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ഡബ്ല്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. മീ ടു കാംപയിനുകളും ഇതിന് സഹായകരമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളിലാണ് പ്രതീക്ഷയെന്നും കനി പറഞ്ഞു.

മലയാളിത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് കനി. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, ശിക്കാര്‍, കോക്ടെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ കനി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ മാ എന്ന് ഷോട് ഫിലിമിലൂടെ താരമായ കനി പിസാസ്, ബര്‍മ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.