സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുന്നുത് അടുത്തിടെ സ്ഥിരം കാണുന്ന വാര്‍ത്തകളാണ്. എന്നാല്‍ വീണ്ടും ഒന്നിക്കുന്ന ഒരു വാര്‍ത്തയാണ് കന്നഡ സിനിമാലോകത്ത് നിന്ന് വരുന്നത്. കിച്ച സുദീപും ഭാര്യ പ്രിയയും വീണ്ടും ഒന്നിച്ചു.
ഇരുവരും വിവാഹമോചനക്കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ സന്‍വിയെ കരുതിയാണ് ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2015ലാണ് കിച്ച സുദീപും പ്രിയയും വിവാഹമോചനക്കേസ് നല്‍കിയത്.
