കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജാണ് സംഗീത സംവിധാനം. തടവുകാരെ വോളിബോള്‍ പരിശീലിപ്പിക്കാനെത്തുന്ന വന്ദനയുടെ റോളിലാണ് മഞ്ജു വാര്യര്‍. അരുണ്‍ലാല്‍ രാമചന്ദ്രന്റെ കഥയ്ക്ക് ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. പെരുന്നാള്‍ റിലീസായി ജൂലൈ 7ന് ചിത്രമെത്തും. മഞ്ജു വാര്യരും, അനൂപ് മേനോനും ആണ് ഗാനരംഗത്തിലുള്ളത്.

ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, മണിയന്‍പിള്ള രാജു, സുദേവ് നായര്‍, സുധീര്‍ കരമന,ന്തോഷ് കീഴാറ്റൂര്‍, പത്മരാജ് രതീഷ് എന്നിവരും ചിത്രത്തിലുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി നിര്‍മ്മിച്ച ബാക്ക് വാട്ടര്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.