Asianet News MalayalamAsianet News Malayalam

കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു?..

Karisma Kapoor weds Sandeep Toshniwa
Author
First Published Nov 8, 2017, 3:07 PM IST

മുംബൈ: ബോളിവുഡ് നടിയും കരീന കപൂറിന്‍റെ സഹോദരിയുമായ കരിഷ്മ കപൂര്‍ മുംബൈയിലെ പ്രമുഖ വ്യവസായിയാ സന്ദീപ് തോഷ്നിവാളിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്ന് കരിഷ്മ വിവാഹമോചനം നേടുന്നത്.  കഴിഞ്ഞ ദിവസം ആദ്യഭാര്യയില്‍ നിന്ന് സന്ദീപ് വിവാഹ മോചനം നേടിയതോടെ ഇരുവരുടെയും വിവാഹം ഉടന്‍  ഉണ്ടാകുമെന്നാണ് സൂചനകള്‍.

മുന്‍ ഭര്‍ത്താവ് സ‍ഞ്ജയ് കപൂറില്‍ നിന്ന് അകന്നതോടെ സന്ദീപായിരുന്നു കരിഷ്മയുടെ പുതിയ സുഹൃത്ത്. എന്നാല്‍ വിവാഹ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കരിഷ്മയുടെ കുടുംബം പുറത്ത് വിട്ടിട്ടില്ല.

2014 ല്‍ സഞ്ജയ് കപൂറിനെതിരെ കരിഷ്മ പീഡനകേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന്  2016 ല്‍ കരിഷ്മയ്ക്കും മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിനും കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios