ബെംഗളൂരു: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പുതുവല്‍സരദിന പരിപാടിയായ സണ്ണിനെറ്റ് എന്ന പേരിട്ട നൃത്ത പരിപാടിക്കാണ് കര്‍ണാടക ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചത്. പ്രതിഷേധക്കാര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

 സണ്ണിലിയോണ്‍ കര്‍ണാടകയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് ചില സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. സണ്ണിലിയോണിനെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കര്‍ണാടക രക്ഷിണ വേദിയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു. 

സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപ്പെടുത്തുന്നുതാണ് താരത്തിന്റെ ബെംഗളൂരു സന്ദര്‍ശനമെന്ന് ആരോപിച്ചായിരുന്നു ഇത്.