ജയ്പൂര്‍: പദ്മവാതിയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ച രാജസ്ഥാനിലെ കോട്ടയിലെ തിയേറ്റര്‍ രജപുത് കര്‍നി സേനാ ആക്രമിച്ചു. ബുക്കിംഗ് കൗണ്ടറും ജനലും ഗേറ്റുമെല്ലാം അടിച്ച തകര്‍ക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിലര്‍ കാണിക്കുന്നത് നിര്‍ത്തിവച്ചു. പൊലീസ് എത്തിയതിന് ശേഷമാണ് അക്രമി സംഘം സ്ഥലത്ത് നിന്ന് പോയത്.
ആക്രമണ നടക്കുന്ന ദിവസം രാവിലെ സര്‍വ്വ ഹിന്ദു സമാജ്, കര്‍നി സേനയും കോട്ടാ ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിക്കുന്നതും പാരമ്പര്യങ്ങളും മൂല്യങ്ങളും ഇല്ലാതാക്കുന്നതും ഹിന്ദു സമൂഹം സഹിക്കില്ലെന്നും തങ്ങള്‍ക്ക് മുന്‍പില്‍ സിനിമ ആദ്യം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സിനിമയുടെ റിലീസിങ്ങ് തടയുമെന്നും കര്‍നി സേന കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.
