ദില്ലി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതായി രജപുത്ര കര്‍ണി സേന. രജപുത്രന്മാരെ ചിത്രം അധിക്ഷേപിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നത്.

ശ്രീ രാഷ്ട്രീയ രജപുത്ര കര്‍ണി സേനയിലെ ചില അംഗങ്ങള്‍ വെള്ളിയാഴ്ച മുംബൈയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ടിരുന്നു. രജപുത്രന്മാരുടെ പ്രതാപവും ത്യാഗവുമാണ് ചിത്രം മഹത്വവല്‍ക്കരിക്കുന്നതെന്നും ഓരോ രജപുത്രനും ചിത്രം കണ്ടുകഴിയുമ്പോള്‍ അഭിമാനം തോന്നുമെന്നും ചിത്രം കണ്ടതോടെ ഇവര്‍ക്ക് ബോധ്യപ്പെട്ടു.

ദില്ലി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മിലുള്ള ആക്ഷേപാര്‍ഹമായ സീനുകള്‍ ചിത്രത്തിലില്ല. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ട സഹായങ്ങളൊരുക്കുമെന്നും യോഗേന്ദ്ര സിംഗ് ഖട്ടര്‍ പറഞ്ഞു.