കാര്‍ത്തി നായകനാകുന്ന കടൈക്കുട്ടി സിങ്കത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഗ്രാമീണ കുടുംബകഥയുമായി വീണ്ടും കാര്‍ത്തി. കാര്‍ത്തി നായകനാകുന്ന കടൈക്കുട്ടി സിങ്കത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പാണ്ടിരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.

ഇന്റര്‍കാസ്റ്റ് പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സായിഷ, പ്രിയാ ഭവാനി, അർഥന എന്നിവരാണ് നായികമാര്‍. സത്യരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ മാസം അവസാനം ചിത്രം റിലീസ് ചെയ്യും.