കാവാലം നാരായണപണിക്കരുടെ നാടകങ്ങള്‍ക്കായി സ്ഥിരം വേദിയൊരുക്കുമെന്ന് കുടുംബാംഗങ്ങള്‍.. മഞ്ജു വാര്യര്‍ ശകുന്തളയായി എത്തുന്ന കാവാലത്തിന്റെ അഭിഞ്ജാന ശാകുന്തളമെന്ന നാടകം
ഞായറാഴ്ച തിരുവനന്തപുരം ടാഗോള്‍ തീയേറ്ററില്‍ അവതരിപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ നാടക അവതരണം ഉദ്ഘാടനം ചെയ്യും.
വിടച്ചൊല്ലം മുമ്പ് കാവാലം ബാക്കിയാക്കി പോയ അഭിഞ്ജാന ശാകുന്തളം അരങ്ങിലേക്ക്. അഭിനയ വഴിയിലെ പുതുമനിറഞ്ഞ അനുഭവമായിരുന്നു കാവാലത്തിന് കീഴിലെ നാടക പരിശീലനമെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
1982ലാണ് സോപാനം ആദ്യമായി അഭിഞ്ജാന ശാകുന്തളം അരങ്ങിലെത്തിച്ചത് . 35 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ശകുന്തള തിരശ്ശീലയ്‌ക്ക് മുന്നിലെത്തുന്നത്. സംഭാഷണവും,സംഗീതവും ,നൃത്തവും ഇഴചേര്‍ത്തുള്ള കാവാലം ശൈലി ഒട്ടുചോരാതെ തന്നെയാണ്.
കാവാലം നാടകങ്ങള്ക്കായി സ്ഥിരം വേദി ഒരുക്കാന്‍ ആലോചനയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന നാടക അവതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
