ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടുന്നുവെന്ന് പരാതിയില്‍ പറയുന്നു. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.