ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ കാവ്യാ മാധവന്റെ സാന്നിധ്യം. ഇത്തവണ അഭിനേത്രിയായല്ല കാവ്യ എത്തിയത് ഗായികയായാണ്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ തിരിച്ചുവരവ്. വിജയ് യേശുദാസിനൊടൊപ്പമുള്ള ഡ്യൂയറ്റ് ആണ് കാവ്യ ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്നതാണ് ഗാനം... വിനോദയാത്രയ്ക്ക് പോകും നേരമുള്ളതാണ് പാട്ട്. പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, നാദിര്‍ഷയുടെ അനുജന്‍ സമദ് തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഗാനരംഗം.