1897 ലാണ് പതിനായിരത്തോളം അഫ്‌ഗാന്‍ പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് 'കേസരി' പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം

മുംബൈ: അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ 'കേസരി'യുടെ ട്രെയിലര്‍ എത്തി 'അവിശ്വസനീയമായ ഒരു സത്യകഥ' എന്നാണ് 'കേസരി'യെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്‌ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1897 ലാണ് പതിനായിരത്തോളം അഫ്‌ഗാന്‍ പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് 'കേസരി' പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിണീതി ചോപ്രയും ചിത്രത്തിലുണ്ട്.