ബാലന്‍ വക്കീലിലെ പ്രേക്ഷകര്‍ ഇതിനകം സ്വീകരിച്ച ദിലീപ്- സിദ്ദിഖ് കോംബോയുടെ ചില നര്‍മ ഭാഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിച്ചതെന്ന പ്രത്യേകതയും ബാലന്‍ വക്കീലിനുണ്ട്

ബി ഉണ്ണികൃഷ്ണന്‍ ദിലീപിനെ നായകനാക്കി അണിയിച്ചൊരുക്കിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ നായകനായ വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതി സമക്ഷം ബാലന്‍ വക്കീലി'ല്‍ ദിലീപ് വിക്കുള്ള ഒരു അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തിയത്.

സിനിമ തീയറ്റുകളിലെത്തി മികച്ച പ്രതികരണം നേടുമ്പോള്‍ ചിത്രത്തിന്‍റെ ഒരു ടീസര്‍ കൂടെ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബാലന്‍ വക്കീലിലെ പ്രേക്ഷകര്‍ ഇതിനകം സ്വീകരിച്ച ദിലീപ്- സിദ്ദിഖ് കോംബോയുടെ ചില നര്‍മ ഭാഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിച്ചതെന്ന പ്രത്യേകതയും ബാലന്‍ വക്കീലിനുണ്ട്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്പനി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീത സംവിധാനം.

"