'കൂടെ'യിലെ രണ്ടാം  വീ‍ഡിയോ ഗാനം എത്തി

അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ രണ്ടാമത്തെ വീഡിയോ ഗാനം എത്തി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മീന്നാമിന്നാംമിന്നി.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അഭയ് ജോദ്പുര്‍ക്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

കൂടെയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. രഘു ദീക്ഷിത് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആരാരോ എന്ന് തുടങ്ങുന്ന, 4.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമായിരുന്നു നേരത്തെ പുറത്തുവിട്ടത്. 

വിവാഹം നല്‍കിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആരാരോ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ സോങ്ങില്‍ നസ്രിയ മാത്രമാണുള്ളത്. ഈ ഗാനത്തല്‍ റഫീഖ് അഹമ്മദിന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ആന്‍ ആമിയാണ്. 

അഞ്ജലി മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പറവയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ലിറ്റില്‍ സ്വയാംപ് പോള്‍ ആണ് ക്യാമറ. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. മ്യൂസിക് 247 ആണ് ഓഫിഷ്യല്‍ മ്യൂസിക് പാര്‍ട്നര്‍.