കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസര്‍ പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അതിഥി രവി നായികയായെത്തുന്ന ചിത്രത്തില്‍ വലിയ താര നിരതന്നെയുണ്ട്. ഇന്നസെന്‍റ്, ശാന്തി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.
മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
