പ്രണയത്തിന്‍റെ പ്രതീകമായ ലൈലയും മജ്നുവും വീണ്ടുമെത്തുന്നു സംവിധാനം ഇംത്യാസ് അലി
അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായ ലൈലയുടെയും മജ്നുവിന്റെയും കഥക്ക് പുനരാവിഷ്കാരം. ഏറെ പുതുമകൾ അവകാശപ്പെട്ട് ബോളിവുഡിൽ നിന്ന് എത്തുകയാണ് ലൈല മജ്നു എന്ന ചിത്രം. സംവിധായകൻ ഇംതിയാസ് അലിയും സഹോദരൻ സാജിദ് അലിയും ചേർന്നൊരുക്കിയ ലൈല മജ്നുവിന്റെ ടീസർ പുറത്തിറങ്ങി. പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുടെ താരനിരയെ കുറിച്ച് ഇപ്പോഴും അണിയറക്കാർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബാലാജി മോഷന് പിക്ചേഴ്സിന്റെ ബാനറില് ഒരുങ്ങുന്ന ചിത്രം നിര്മ്മിക്കുന്നത് ഇംത്യാസ് അലി, എക്താ കപൂര്, ശോഭ കപൂര് എന്നിവര് ചേര്ന്നാണ്. നിലാദ്രി കുമാര്, ജോയ് ബരുവ എന്നിവരാണ് സംഗീതം നിര്വ്വഹിച്ചിരിക്കുന്നത്.
