തീര്‍ച്ചയായും. സാരിയും ചുരിദാറുമാണ് എനിക്ക് റെഗുലര്‍ കോസ്റ്റിയൂം. സത്യം പറഞ്ഞാല്‍ മോഡേണ്‍ ഡ്രസില്‍ അഭിനയിക്കാന്‍ ഞാന്‍ വിസമ്മതിക്കുമെന്ന് പലരും ധരിച്ചുവച്ചിട്ടുണ്ട്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഏതെല്ലാം ഡ്രസുകള്‍ ധരിക്കുന്നുവോ അതൊക്കെ സിനിമയില്‍ ധരിക്കുന്നതില്‍ മടിക്കാറില്ല. നീന്തല്‍ക്കുളത്തില്‍ നീന്തുമ്പോള്‍ സ്വിമ്മിങ് സ്യൂട്ടാണ് ഞാന്‍ ധരിക്കാറാണ് പതിവ്. 

അതേസമയം സിനിമയില്‍ നീന്തുന്ന രംഗമുണ്ടെങ്കില്‍ തീര്‍ച്ചയായും നീന്തല്‍ വേഷം ധരിച്ച് അഭിനയിക്കുന്നതില്‍ യാതൊരുവിധ തെറ്റും ഞാന്‍ കാണുന്നില്ല. 

കാരണം എന്‍റെ ശരീരഘടന അനുസരിച്ച് നീന്തല്‍ വേഷം എനിക്ക് നന്നേ ഇണങ്ങും. ഇനി മിനിസ്‌കര്‍ട്ട് ധരിച്ച് അഭിനയിക്കണമെന്നു പറഞ്ഞാല്‍ എപ്പോള്‍ ധരിച്ചെന്ന് ചോദിച്ചാല്‍ മതി. 

ഒരു സമയത്ത് ഞാന്‍ വിവിധ വേഷങ്ങളില്‍ അഭിനയിക്കില്ലെന്നു പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇനി ഇങ്ങനെ മൂടിപ്പൊതിഞ്ഞുള്ള വേഷങ്ങളില്‍ മാറ്റം വരുത്തിയേ പറ്റൂവെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്, ലക്ഷ്മി ചോദിക്കുന്നു.