Asianet News MalayalamAsianet News Malayalam

ചല്‍തേ ചല്‍‌തേയ്‍ക്ക് അതിഫ് അസ്ലാമിന്റെ റീമിക്സ്, രൂക്ഷമായി പ്രതികരിച്ച് ലത മങ്കേഷ്‍കര്‍

ലത മങ്കേഷ്‍കേറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് ചല്‍തേ ചല്‍തേ. പുതിയ ഒരു ബോളിവുഡ് ചിത്രത്തിനു വേണ്ടി ചല്‍തേ ചല്‍‌തേ വീണ്ടും പുതിയ രൂപത്തില്‍ ആലപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ഗായകൻ അതിഫ് അസ്ലാം. ഗാനം പുതിയ രൂപത്തില്‍ പാടിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലത മങ്കേഷ്‍കര്‍.

Lata Mangeshkar unhappy with Atif Aslams version of Chalte Chalte heres what the legendary singer said
Author
Mumbai, First Published Sep 4, 2018, 3:48 PM IST

ലത മങ്കേഷ്‍കേറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് ചല്‍തേ ചല്‍തേ. പുതിയ ഒരു ബോളിവുഡ് ചിത്രത്തിനു വേണ്ടി ചല്‍തേ ചല്‍‌തേ വീണ്ടും പുതിയ രൂപത്തില്‍ ആലപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ഗായകൻ അതിഫ് അസ്ലാം. ഗാനം പുതിയ രൂപത്തില്‍ പാടിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലത മങ്കേഷ്‍കര്‍.

ചല്‍തേ ചല്‍തേ എന്ന ഗാനത്തിന് ഒരു പൂര്‍ണരൂപമുണ്ട്. ഭാഗ്യവശാല്‍ അതിഫ് പാടിയത് കേട്ടിട്ടില്ല. അത് കേള്‍ക്കാൻ ആഗ്രഹവുമില്ല. പഴയ ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്ന പ്രവണത സങ്കടപ്പെടുത്തുന്നു. എല്ലാവരും ഇഷ്‍ടപ്പെടുന്ന, ആസ്വദിക്കുന്ന ഗാനം വേറൊരു രൂപത്തിലേക്ക് മാറ്റുന്നതില്‍‌ എന്ത് സര്‍ഗ്ഗാത്മകതയാണ് ഉള്ളത്. റീമിക്സില്‍ വരികള്‍ പോലും മാറ്റുന്നതായിട്ടാണ് കേട്ടിട്ടുള്ളത്. ആരുടെ സമ്മതത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്.  കവികളും സംഗീതസംവിധായകരും അവര്‍ ചെയ്യേണ്ടത് ഭംഗിയോടെ ചെയ്‍തുവച്ചതാണ്. അവരുടെ സര്‍ഗ്ഗാത്മകത റീമിക്സ് ചെയ്‍ത് മോശമാക്കാൻ ആര്‍ക്കും അനുവാദമില്ല- ലത മങ്കേഷ്‍‌കര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios