ലെന ഗ്ലാസ് തിന്നുന്ന വീഡിയോ എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വലിയൊരു ചില്ലിന്‍ കഷണം ഒരു ബുദ്ധിമുട്ടുമില്ലാതെ ലെന ചവയ്‍ക്കുന്നുവെന്ന് അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തത്. ലെന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍തതായിരുന്നു വീഡിയോ. എന്നാല്‍ വീഡിയോ അങ്ങനെ പ്രചരിക്കുന്നത് കണ്ട് ചിരിയടക്കാനാകുന്നില്ല എന്നാണ് ലെന പറയുന്നത്. സംഭവത്തിന്റെ സത്യം വെളിപ്പെടുത്തി ലെന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിട്ടുമുണ്ട്.

ലെനയുടെ ഫേസ്ബുക്ക് പോസ്റ്റ്

😂😂😂 രണ്ടു ദിവസം മുൻപ്, ഞാൻ ലൊക്കേഷനിൽ വച്ച് ഒരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ആ വീഡിയോയിൽ ഞാൻ ചവയ്ക്കുന്നത് സത്യത്തിൽ ഒരു ഗ്ലാസ് കഷ്‌ണമല്ല മറിച്ച് ആക്ഷൻ സീക്വൻസുകളിൽ ഒക്കെ ഉപയോഗിക്കുന്ന വാക്സ് ആണ്. വീഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ല. Can't stop laughing. 😂😂😂😂😂