ബോളിവുഡ് താരം രൺബീർ കപൂറിനൊപ്പം ന്യൂയോർക്കിലെ തെരുവിൽ പുകവലിച്ചുനിൽക്കുന്ന പാക്കിസ്ഥാന്‍ സിനിമാ താരം മഹിറാ ഖാൻ ആണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളർമാരുടെ പുതിയ ഇര. പുകവലിച്ച് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് രൺബീറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ട്രോളർമാർ ഇറങ്ങിയത്. ഇരുവരും ഒന്നിച്ച് ചുറ്റാൻപോയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ അഭ്യൂഹങ്ങളും പരന്നു.
പിറകുവശം ഇല്ലാത്ത ഇറക്കം കുറഞ്ഞ വസ്ത്രത്തെ വിമർശിച്ചും പുകവലിയെ വിമർശിച്ചുമാണ് ട്വിറ്ററിൽ പ്രതികരണങ്ങളുടെ പെരുമഴ. സാമൂഹിക മാധ്യമങ്ങളിൽ ചോർന്നെത്തിയ ഫോട്ടോകൾ, എന്ന് എടുത്തതാണെന്ന് മാത്രം വ്യക്തമല്ല. കഴിഞ്ഞ ജൂലൈായിൽ താരങ്ങൾ ഒരുമിച്ച് എത്തിയപ്പോൾ എടുത്തതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇരുവർക്കുമിടയിലെ രഹസ്യപ്രണയം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഏറെയാണ്. ഇതിനിടയിലാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നത്.
ചിത്രം വൈറലായതോടെ ചിലർ മഹിറാ ഖാന്റെ നടപടിയിൽ വേദന പങ്കുവെച്ചും ചിലർ കണക്കറ്റ് പരിഹസിച്ചുമാണ് പ്രതികരിച്ചിരിക്കുന്നത്. ആരോപിക്കപ്പെടുന്ന ബന്ധം പരസ്യപ്പെടുത്താൻ വൈകരുതെന്ന് വരെ ചിലർ പ്രതികരിച്ചിട്ടുണ്ട്.
