ബിജു മേനോന്‍ രഞ്ജിത്ത് ഉണ്ണി ആര്‍ ചിത്രം ലീല ഏപ്രില്‍ 22ന് പുറത്തിറങ്ങും. എന്നാല്‍ മലയാളത്തില്‍ ആദ്യമായി തിയറ്റര്‍ റിലീസിന് ഒപ്പം തന്നെ ഓണ്‍ലൈനിലും റിലീസ് ആകുന്ന ചിത്രം എന്നതാണ് ലീലയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. മാമുക്കോയ എങ്ങനെ ഓണ്‍ലൈനില്‍ ചിത്രം കാണണം എന്ന് പരിചയപ്പെടുത്തുന്ന വീഡിയോ വലിയ ഹിറ്റാണ്.

റീലാക്‌സ് ഡോട്ട് ഇന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സിനിമ ബുക്ക് ചെയ്യാം. കാണാന്‍ തുടങ്ങിയാല്‍ 24 മണിക്കൂറിനകം സിനിമ കണ്ടു തീര്‍ത്താല്‍ മതി. ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് രണ്ടു മൂന്നു തവണയായി സിനിമ കാണാന്‍ സാധിക്കും. സാധാരണ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നത് പോലെ തന്നെ ഒരു ടിക്കറ്റ് എടുത്താല്‍ ഒരു തവണയെ കാണാന്‍ സാധിക്കു. 

ഉണ്ണി ആറിന്റെ പ്രശസ്തമായ ചെറുകഥ ലീലയെ അടിസ്ഥാനപ്പെടുത്തിയാണ് രഞ്ജിത്ത് അതേ പേരില്‍ സിനിമ ഒരുക്കുന്നത്. ലീലയില്‍ കുട്ടിയപ്പനായി എത്തുന്നത് ബിജു മേനോനാണ്. പാര്‍വതി നമ്പ്യാരാണ് നായിക.