മലയാളി മങ്ക ഗാനം ശ്രദ്ധേയമാകുന്നു. മലയാളി മങ്ക എന്ന് ഓര്‍ക്കുമ്പോള്‍ ഉയര്‍ന്ന് വരുന്ന കസവു മുണ്ടുടുത്ത് തുളസി കതിർ ചൂടിയ ഒരു പെൺ രൂപം, എന്ന രീതിയെ മാറ്റി മറയ്ക്കുന്നതാണ് പുതിയ ഗാനം. സോഫ്റ്റ്‍വെയർ എഞ്ചിനീയറായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ കേരളത്തനിമ പോലെ നമ്മുടെ മനസു നിറയ്ക്കും. ഈണവും വരികളും സ്വരവും അതിനൊപ്പമുള്ള ദൃശ്യങ്ങളും യൂട്യൂബില്‍ ആളെ കൂട്ടുകയാണ്.

ഉപ്പൂപ്പാ എന്താണീ മലയാളി മങ്ക എന്നൊരു പെൺകുട്ടി തന്റെ മുത്തച്ഛനോടു ചോദിക്കുന്നതാണ് വിഡിയോയുടെ തുടക്കം. അദ്ദേഹത്തിന്റെ മറുപടിയാണ് ഗാനം മുന്നോട്ട് വയ്ക്കുന്നത്

വീഡിയോ കാണാം