ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ടീസര്‍ ഇറങ്ങി
ആന്ധ്രപ്രദേശ് മുന് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ടീസര് ഇറങ്ങി. മണിക്കൂറുകള്ക്കുള്ളില് വലിയ പ്രതികരണം ലഭിക്കുന്ന ടീസര് മമ്മൂട്ടി തന്നെയാണ് സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി പുറത്തുവിട്ടത്. തീര്ച്ചയായും പറഞ്ഞിരിക്കേണ്ട കഥ, ഒരു ജീവിത യാത്ര, അതിന്റെ ഭാഗമാകാന് കഴിയുന്നത് ഒരു അംഗീകാരമാണ് മമ്മൂട്ടി യാത്രയുടെ ടീസര് പങ്കുവച്ച് പറയുന്നു. മമ്മൂട്ടിയുടെ തെലുങ്ക് ഡയലോഗുകള് അടക്കമാണ് ടീസര്.
നീണ്ട 20 വര്ഷങ്ങള്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില് അഭിനയിക്കുന്നത്. മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില് നായിക നയന്താരയാണ്. വൈഎസ്ആറിന്റെ 1999 മുതല് 2004 വരെയുള്ള ജീവിതകാലത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റര് നീണ്ട പദയാത്രയെക്കുറിച്ചും ആന്ധ്രപ്രദേശില് അത് സൃഷ്ടിച്ച രാഷ്ട്രീയമായ അനന്തരഫലങ്ങളെക്കുറിച്ചുമാണ് ചിത്രം പ്രധാനമായും പറയുന്നത്.
മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഒരുക്കുന്ന മറ്റൊരു കഥാപാത്രമാകും വൈഎസ്ആര് എന്നാണ് സിനിമാലോകവും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ സാരഥി സ്റ്റുഡിയോസിലാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.
