ഇടുക്കിക്കാരനായ അധ്യാപകന്റെ വേഷത്തില്‍ നടൻ മമ്മൂട്ടി എത്തുന്നു. സെവൻത്ത് ഡേ സിനിമയുടെ സംവിധായകൻ ശ്യാംധറിന്റെ പേരിടാത്ത സിനിമയുടെ സ്വച്ച് ഓണ്‍  കര്‍മ്മം കൊച്ചിയില്‍ നടന്നു.

അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനെത്തുന്ന സൗമ്യനായ അധ്യാപകനായി മമ്മൂട്ടി.കഥകളിലൂടെ കാര്യങ്ങള്‍ പറയുന്ന പ്രത്യേക സ്വഭാവക്കാരനായി മമ്മൂട്ടി എത്തുമ്പോള്‍ ആശ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. നീനയ്ക്കു ശേഷം ദീപ്തി സതി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സെവൻത്ത് ഡേ ത്രില്ലര്‍ പടമായിരുന്നെങ്കില്‍ പുതിയ ചിത്രം കുടുംബപശ്ചാത്തലത്തിലുളളതാണ്.

രതീഷ് രവിയുടേതാണ് തിരക്കഥ. എംഎസ്എ ബാര്‍ പുറത്തിറക്കുന്ന സിനിമയുടെ ചത്രീകരണം ഇടുക്കിയിലും കൊച്ചിയിലുമാണ് നടക്കുക.